തൃശൂർ മറ്റത്തൂരിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഉടൻ സർക്കാർ പ്രഖ്യാപിക്കണമെന്നും ജനങ്ങൾ താമസിക്കുന്ന വന പ്രദേശങ്ങളിലെ അതിർത്തി മേഖലകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപകമായി പല മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നത് പരിശോധിക്കണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകി.തൃശൂർ മറ്റത്തൂർ കൊടകര കടമ്പോട്ട് വീട്ടിൽ സിൽജോയുടെ മക്കളായ അൽജോ (8 വയസ്സ്), അനോഷ് (10 വയസ്സ്) എന്നിവർക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റത്. അൽജോ സംഭവത്തിൽ മരണപ്പെടുകയും ചെയ്തു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് ആവിശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതിലെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് അഡ്വ. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്ന ഐ–പാക് കമ്പനി താൽക്കാലികമായി ഗ്രൗണ്ട് പ്രവർത്തനങ്ങൾ നിർത്തിവച്ചു. ......
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെഡിടി ക്യാമ്പസിലുള്ള സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ വീണ്ടും സംശയം ഉന്നയിച്ച് യുഡിഎഫ് രംഗത്ത്. തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടന്നിരിക്കാമെന്ന ആശങ്കയും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളായ എം.കെ. ......
'ചിയാൻ' വിക്രം നായകനായ 'ഇരുമുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കറിന്റെ സംവിധാനത്തിൽ വിക്രം വീണ്ടും ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു.. ഇത് വിക്രമിൻ 63-മത്തെ സിനിമയാണ്. ......
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ജോർദാൻ കിരീടാവകാശി പ്രിൻസ് ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ദോഹയിലെത്തി. ഇന്ന് രാവിലെ 11.26-ഓടെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ഖത്തർ നൽകിയത്.
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ'യുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നേതൃത്വത്തിൽ കിരീടാവകാശിയെ സ്വീകരിച്ചു. ......
ദോഹ: മേഖലയിലെ വ്യോമഗതാഗത രംഗത്ത് ആശ്വാസകരമായ നീക്കവുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്ക് ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കാനുള്ള എയറോനോട്ടിക്കൽ നോട്ടീസ് (Aeronautical Notice) അതോറിറ്റി പുറപ്പെടുവിച്ചു.നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ചർച്ചകൾ നടത്തിയും തയ്യാറാക്കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ......
മനാമ: കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.
മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.
ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്.
ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. ......
തോപ്പുംപടി: ദക്ഷിണേന്ത്യയിലേക്ക് രാഷ്ടപതിയുടെ മെഡൽ ആദ്യമായി കൊണ്ട് വരികയും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത പ്രശസ്ത സിനിമ നിർമാതാവ് ടികെ പരീക്കുട്ടിയുടെ സ്മരണക്കായി സ്മാരകം നിർമിക്കണമെന്ന് കൊച്ചിയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ 'നാടക്' കൊച്ചി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പരീക്കുട്ടി നിർമിച്ച സൈന തിയേറ്റർ അദ്ദേഹത്തിന്റെ പേരിൽ ചലച്ചിത്ര മ്യൂസിയമടങ്ങുന്ന ടൂറിസം ഷോപ്പിങ് സെൻ്ററായി മാറ്റാൻ കൊച്ചി നഗരസഭ നടപടിയെടുക്കണം.
സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും നാടക പരിശീലന കളരികൾ സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
പഞ്ചായത്ത് തല സാംസ്കാരിക കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് ജോൺ സ്മാരകേന്ദ്രം സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൊച്ചിൻ ബാബു പ്രസിഡൻ്റായി പതിനഞ്ചംഗ മേഖല കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
നാടക് മലപ്പുറം ജില്ല സെക്രട്ടറി സുധീർ ബാബു സമ്മേളനം ഉൽഘാടനം ചെയ്തു. കൊച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 15 ദിവസത്തയെ സയന്റിഫിക് മെതേഡ്സ് ആൻഡ് റിസർച്ച് ട്രെയിനിങിന്റെ (SMART) സയൻസ് ഇന്റേൺഷിപ്പ് പ്രോഗ്രാം കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു ഉദ്ഘാടനം ചെയ്തു. ......
തൃശൂർ: ടയര് ഡീലേഴ്സ് ആന്റ് അലൈന്മെന്റ് അസോസിയേഷന് (കേരള) നേതൃത്വത്തിൽ നടത്തിയ
ടിഡാക്ക് റ്റി സി എല് ക്രിക്കറ്റ് ലീഗിന്റെ വിജയ കീരിടം എറണാകുളം ജില്ലാ യിൽ നിന്നുള്ള കൊച്ചി ലെജൻസ് നേടി. അസോസിയേഷന് അംഗങ്ങളിൽ നിന്നുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രതിനിധികളായ പത്ത് ടീം മാണ് മത്സരത്തില് മാറ്റുരച്ചത്. ......